സ്വകാര്യദൃശ്യങ്ങൾ പകർത്താൻ ശ്രമം; ആശുപത്രി ജീവനക്കാരൻ പിടിയിൽ
Thu, 16 Mar 2023

അത്തോളി: വനിതാജീവനക്കാർ വസ്ത്രംമാറുന്ന മുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമത്തിനിടെ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരൻ പിടിയിൽ. ആശുപത്രിയിൽ സ്വകാര്യ ഏജൻസി വഴി കരാർ അടിസ്ഥാനത്തിൽ അറ്റൻഡറായി ജോലി ചെയ്യുന്ന സരുൺ രാജ് (20) ആണ് പിടിയിലായത്. മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ആശുപത്രി മാനേജ്മെന്റിന്റെ പരാതിയിൽ അത്തോളി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.