HomeKeralaചെരുപ്പിട്ട് വന്നതിന് കോളനി എന്ന് വിളിച്ചു, ഗോത്ര വർഗക്കാരനെ പോലെ എന്ന്...

ചെരുപ്പിട്ട് വന്നതിന് കോളനി എന്ന് വിളിച്ചു, ഗോത്ര വർഗക്കാരനെ പോലെ എന്ന് പറഞ്ഞു, ചെരുപ്പ് വച്ച് തല്ലിക്കാൻ ശ്രമം’: ഡോ. റാമിനെ പുറത്താക്കും, നടപടി ഉടൻ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ അധ്യാപകൻ ഡോ. എം.കെ. റാം വിദ്യാർത്ഥികളോട് കാട്ടിയിരുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന് സഹപാഠികൾ വെളിപ്പെടുത്തുന്നു. ജാതി അധിക്ഷേപവും ശരീരപ്രകൃതിയെ കളിയാക്കലും ഇയാളുടെ പതിവുരീതിയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. അതേസമയം, അധ്യാപകനെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. നടപടി ഉടനുണ്ടാകും.(Attempt to beat with shoe, Serious allegations against Dr. Ram on Nitin Raj’s death )

ചെരുപ്പിട്ട് വന്ന ഒരു വിദ്യാർത്ഥിനിയെ ‘കോളനി’ എന്ന് വിളിക്കുകയും ഗോത്രവർഗ്ഗക്കാരെപ്പോലെ ഇരിക്കുന്നു എന്ന് പരിഹസിക്കുകയും ചെയ്തു. ഒരു സഹപാഠിയായ പെൺകുട്ടിയെക്കൊണ്ട് മറ്റൊരു വിദ്യാർത്ഥിയെ ചെരുപ്പ് വെച്ച് തല്ലിക്കാൻ ഇയാൾ ശ്രമിച്ചതായും വിദ്യാർത്ഥികൾ പറഞ്ഞു.

കറുത്ത നിറമുള്ള പെൺകുട്ടിയെ ‘കറുത്ത പശു’ എന്നാണ് ഇയാൾ വിളിച്ചിരുന്നത്. നിറം കൂടിയവരെ ‘വെള്ളപ്പാറ്റ’ എന്നും വിളിച്ചു പരിഹസിക്കുമായിരുന്നു. അധ്യാപകന്റെ അധിക്ഷേപങ്ങൾ സഹിക്കവയ്യാതെ പല വിദ്യാർത്ഥികളും ക്ലാസ്സിലിരുന്ന് കരയുമായിരുന്നു. കറുത്ത പശു എന്ന് വിളിച്ചപ്പോൾ ആ പെൺകുട്ടിക്ക് ക്ലാസ്സിൽ വെച്ച് കരയാൻ പോലും പേടിയായിരുന്നു. സാർ പോയ ശേഷമാണ് അവൾ പൊട്ടിക്കരഞ്ഞത്. പ്രതികരിച്ചാൽ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നായിരുന്നു പ്രധാന ഭീഷണി എന്നും ഇവർ വെളിപ്പെടുത്തുന്നു.

നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അഞ്ചരക്കണ്ടി ഡെൻറൽ കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ പുറത്താക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ആദ്യ ചർച്ച ഫലപ്രദമായില്ലെന്ന് വിദ്യാർത്ഥി ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലാത്ത ഒരാളെയാണ് മാനേജ്‌മെന്റ് ചർച്ചയ്ക്ക് അയച്ചത്. സീനിയർ വിദ്യാർത്ഥികൾക്ക് പോലും ഈ കോളേജ് മാനേജ്‌മെന്റ് ആരാണെന്ന് അറിയില്ല. ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് വന്ന് ചർച്ച നടത്തണം.

ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ, റാം സാർ കറുത്ത ആളാണ്, പിന്നെ എങ്ങനെ അയാൾക്ക് കറുത്ത ആളെ അധിക്ഷേപിക്കാൻ പറ്റും എന്ന വിചിത്രമായ ചോദ്യമാണ് ചർച്ചയ്ക്ക് വന്നയാൾ ചോദിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. നിതിന്റെ മരണശേഷംകുടുംബത്തെ സന്ദർശിക്കാൻ പോലും മാനേജ്‌മെന്റ് പിന്തുണ നൽകുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. നിതിന്റെ വീട്ടുകാരും നാട്ടുകാരും എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല, അതുകൊണ്ട് സ്വന്തം റിസ്കിൽ പോകാനാണ് മാനേജ്‌മെന്റ് പറയുന്നത് എന്നും ഇവർ പറയുന്നു. ഡോ. റാമിനെ കൂടാതെ മറ്റ് ചില അധ്യാപകരും ജാതി അധിക്ഷേപം നടത്താറുണ്ടെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ മാനേജ്‌മെന്റ് ആളുകളെ നിയോഗിച്ചിരിക്കുകയാണ്.

അതേസമയം, അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്ത്. നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും എന്നാൽ മോശമായി പെരുമാറുകയോ ഫോൺ പിടിച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപികയായ ലത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിനെ ക്യാബിനിലേക്ക് വിളിപ്പിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ലോൺ ആപ്പിന് നൽകിയ റഫറൻസ് നമ്പറുകളിൽ അധ്യാപികയുടെ പേര് നൽകിയിട്ടില്ലെന്നാണ് നിതിൻ വ്യക്തമാക്കിയത്. കുടുംബാംഗങ്ങളുടെ നമ്പറുകളാണ് നൽകിയത്. നിതിൻ രാജിന്റെ അമ്മയുടെ പേരും ലത എന്നായതിനാലാകാം ഈ ആശയക്കുഴപ്പമുണ്ടായതെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.

നിതിൻ എടുത്ത വായ്പയുടെ പേരിൽ അധ്യാപികയുടെ ഫോണിലേക്ക് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നു. പ്രിൻസിപ്പലിന്റെ ചേംബറിൽ ഇരിക്കുമ്പോൾ പോലും ഇത്തരം കോളുകൾ വന്നതിനും തെളിവുകളുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിതിന്റെ ഫോൺ പ്രിൻസിപ്പൽ പിടിച്ചുവെച്ചു എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. നിതിൻ തന്നെ ഫോൺ അവിടെ വെച്ച് പോയതാണെന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം.

ആരോപണവിധേയരായ ഡോ. റാം, സംഗീത മാഡം എന്നിവർ ആ സമയത്ത് ചേംബറിൽ ഉണ്ടായിരുന്നില്ല. സ്റ്റാഫ് റൂം പീഡന കേന്ദ്രമാണെന്ന ശബ്ദരേഖയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോൺ ആപ്പ് വിഷയം നിതിന്റെ കുടുംബത്തെ അറിയിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. സംഭവത്തിൽ താൻ നൽകിയ വിശദീകരണങ്ങളും രേഖകളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. നിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ വിശദീകരണം പുറത്തുവരുന്നത്.

WhatsApp Channel Banner

Latest updates

അടിയന്തരയോഗം ചേർന്നു, പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, 15 മരണം,...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത കാലവർഷക്കെടുതികൾ നേരിടാൻ അടിയന്തര യോഗം ചേർന്നതായും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ സ്ഥിതിഗതികൾ നേരിടാൻ പ്രത്യേക സന്നാഹമൊരുക്കുമെന്നും...

ട്രംപിന്റെ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ ആക്രമണം തുടരുന്നു; ഇസ്രയേൽ...

ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ സംഘർഷം തുടരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഞായറാഴ്ച മാത്രം 19 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതരെ ഉദ്ധരിച്ച്...

ഇൻഡിഗോ തലപ്പത്ത് വൻ മാറ്റം: CEO ആയി വ്യോമയാന...

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഏവിയേഷൻ രംഗത്തെ പ്രമുഖൻ വില്ലി വാൽഷ് ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്. അന്താരാഷ്ട്രതലത്തിൽ സർവീസുകൾ വിപുലീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്ന...

അസമിൽ പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിഷേധവുമായി നാട്ടുകാർ...

ഹൈലാകണ്ടി: സമിലെ ഹൈലാകണ്ടി ജില്ലയിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബന്ധുവിന്റെ വീട്ടിലെ വിരുന്നു കഴിഞ്ഞ് കുടുംബം തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് (Hailakandi Rape Murder)....

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ആറന്മുള, റാന്നി മേഖലയിൽ കനത്ത...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായി. പത്തനംതിട്ടയിലെ ആറന്മുള മേഖലയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. റാന്നിയിൽ നിന്നുള്ള പ്രളയജലം കൂടി ഒഴുകിയെത്തിയതോടെ താഴ്ന്ന പ്രദേശങ്ങൾ...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...