പട്ന: പട്ന: ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സാമ്രാട്ട് ചൗധരിയെ തിരഞ്ഞെടുത്തു. ബീഹാർ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി പദവിയിൽ എത്തുന്നത് (Samrat Choudhary Bihar CM). മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നിതീഷ് കുമാർ ഇന്ന് രാജി സമർപ്പിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
നിലവിൽ രാജ്യസഭാ അംഗമായ നിതീഷ് കുമാർ, പുതിയ സർക്കാരിന് തന്റെ പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശവും ഉണ്ടാകുമെന്ന് എക്സിലൂടെ വ്യക്തമാക്കി. 57 കാരനായ സാമ്രാട്ട് ചൗധരി പ്രബലമായ ഒബിസി വിഭാഗമായ കുശ്വാഹ സമുദായത്തിൽ നിന്നുള്ള നേതാവാണ്. യാദവർ കഴിഞ്ഞാൽ ബീഹാറിലെ ഏറ്റവും വലിയ പിന്നാക്ക സമുദായമാണിത്. ഈ സമുദായത്തിൽ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ജെഡിയു ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.
2005 മുതൽ സംസ്ഥാന ഭരണത്തിൽ പങ്കാളിയാണെങ്കിലും ബിജെപിക്ക് സ്വന്തമായി ഒരു മുഖ്യമന്ത്രിയെ ലഭിക്കുന്നത് ഇതാദ്യമാണ്. 243 അംഗ നിയമസഭയിൽ ബിജെപിക്ക് 89 എംഎൽഎമാരും ജെഡിയുവിന് 85 എംഎൽഎമാരുമാണുള്ളത്. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Summary: Samrat Choudhary has been named the new Chief Minister of Bihar, becoming the first-ever BJP leader to hold the top post in the state. This follows the resignation of Nitish Kumar, who pledged full cooperation to the new government. Choudhary, a 57-year-old leader from the prominent Kushwaha (OBC) community, was previously the Deputy CM. The swearing-in ceremony is expected to take place tomorrow.

