ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഏവിയേഷൻ രംഗത്തെ പ്രമുഖൻ വില്ലി വാൽഷ് ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്. അന്താരാഷ്ട്രതലത്തിൽ സർവീസുകൾ വിപുലീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്ന നിർണായക ഘട്ടത്തിലാണ് വില്ലി വാൽഷിന്റെ വരവ്. ഈ വർഷം മാർച്ചിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം ഇൻഡിഗോ പ്രഖ്യാപിച്ചത്.(Willie Walsh IndiGo CEO, Willie Walsh Officially Takes Charge as CEO of IndiGo)
ദീർഘദൂര വിമാനങ്ങൾ കൂട്ടിച്ചേർത്തും ആഗോള ശൃംഖല ശക്തമാക്കിയും ഇൻഡിഗോ മുന്നേറുമ്പോഴാണ് പുതിയ നേതൃത്വം എത്തുന്നത്. വിമാനക്കമ്പനിയുടെ പ്രവർത്തന മികവ് ഉറപ്പാക്കൽ, വാണിജ്യ തന്ത്രങ്ങൾ ശക്തിപ്പെടുത്തൽ, യാത്രക്കാരുടെ സേവന നിലവാരം ഉയർത്തൽ എന്നിവയിലായിരിക്കും വാൽഷ് ശ്രദ്ധ കേന്ദ്രീകരിക്കുക.
അതേസമയം, വാൽഷ് ചുമതലയേറ്റ വാർത്തയ്ക്ക് പിന്നാലെ ബി.എസ്.ഇയിൽ ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരി മൂല്യം 3.03 ശതമാനം ഉയർന്ന് 5,327.35 രൂപയിലെത്തി. കമ്പനിയുടെ വളർച്ചയുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ വില്ലി വാൽഷിന്റെ ആഗോള പരിചയസമ്പത്ത് ഇൻഡിഗോയ്ക്ക് വലിയ കരുത്താകുമെന്ന് മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ പറഞ്ഞു. വ്യോമയാന മേഖലയിൽ നാല് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള വ്യക്തിയാണ് വില്ലി വാൽഷ്.
Story Summary
Aviation industry veteran Willie Walsh has officially taken charge as the Chief Executive Officer of IndiGo on Monday. His appointment comes at a crucial time as India’s largest airline pushes ahead with its ambitious international expansion plan. Shares of InterGlobe Aviation rose over 3 percent following the news.


