ഹൈലാകണ്ടി: സമിലെ ഹൈലാകണ്ടി ജില്ലയിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബന്ധുവിന്റെ വീട്ടിലെ വിരുന്നു കഴിഞ്ഞ് കുടുംബം തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് (Hailakandi Rape Murder). മുഖം തകർത്ത നിലയിലും ശരീരത്തിൽ ഗുരുതരമായ പരിക്കുകളോടെയുമാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയും ചെയ്യുന്നുണ്ട്.
ഞായറാഴ്ച രാത്രി കത്ലിചെറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. കുടുംബത്തോടൊപ്പം വിരുന്നിന് പോയ പെൺകുട്ടി ഒരു ബന്ധുവുമായി ഉണ്ടായ ചെറിയ തർക്കത്തെ തുടർന്ന് വീട്ടിലേക്ക് തിരികെ വരികയായിരുന്നു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ കുടുംബമാണ് മൃതദേഹം ആദ്യം കണ്ടത്. ക്രൂരമായ പീഡനത്തിനാണ് പെൺകുട്ടി ഇരയായതെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പരിക്കുകളാണ് ശരീരത്തിലുള്ളത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയ പാത ഉപരോധിക്കുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നൽകാൻ സാധിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.
Summary: A 15-year-old girl was brutally raped and murdered at her home in Assam’s Hailakandi district, triggering massive local protests and highway blockades as police detained five suspects for questioning.


