HomeKeralaഅടിയന്തരയോഗം ചേർന്നു, പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, 15 മരണം, അടിയന്തര ധനസഹായം...

അടിയന്തരയോഗം ചേർന്നു, പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, 15 മരണം, അടിയന്തര ധനസഹായം നൽകും, വ്യാജ പ്രചാരണത്തിൽ നടപടി, സ്ഥിതി നിയന്ത്രണവിധേയം’: മുഖ്യമന്ത്രി | Kerala Heavy Rains

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത കാലവർഷക്കെടുതികൾ നേരിടാൻ അടിയന്തര യോഗം ചേർന്നതായും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ സ്ഥിതിഗതികൾ നേരിടാൻ പ്രത്യേക സന്നാഹമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.(Kerala Heavy Rains CM VD Satheesan Reviews Situation Special Relief Preparedness in Pathanamthitta)

സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയിലും പ്രളയത്തിലും ഇതുവരെ 15 പേർ മരണപ്പെടുകയും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ നിന്നുള്ളവരെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് 165 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായതായും കണക്കാക്കുന്നു.

കടലാക്രമണം ശ്രദ്ധിക്കും. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10,000 രൂപ നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് 10,000 രൂപ അടിയന്തര സഹായം നല്‍കും. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

ദുരന്തനിവാരണ സെക്രട്ടറി യോഗം ചേർന്ന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ഡാമുകൾ തുറന്നുവിട്ടതിനെ ചൊല്ലി സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കുന്നുവെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Story Summary

Chief Minister V. D. Satheesan chaired an emergency meeting to review the severe monsoon situation in Kerala, assuring that special arrangements are being made for flood-hit Pathanamthitta and that the overall situation is under control. The heavy rains have claimed 15 lives with 7 people missing, leading to the setup of 316 relief camps and crop damage across 165 hectares.

WhatsApp Channel Banner

Latest updates

‘മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്, ഹെലികോപ്റ്റർ...

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന ആരോപണത്തിലും പ്രളയ സമയത്തെ ഭക്ഷണ വിവാദത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തിന് ഗുണകരമാകുന്ന രീതിയിൽ ഒരു നിക്ഷേപക ഗ്രൂപ്പുമായി...

റോഡുകളിൽ കാൽനടയാത്രക്കാർക്ക് പ്രത്യേക സ്ഥലം ഉറപ്പാക്കണം: കേന്ദ്രത്തിന് സുപ്രീം...

ന്യൂഡൽഹി: റോഡുകൾ നിർമ്മിക്കുന്നയിടങ്ങളിലെല്ലാം കാൽനടയാത്രക്കാർക്കായി കൈയേറ്റങ്ങളില്ലാത്ത പ്രത്യേക പാത വിഭജിച്ച് നൽകണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച...

പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി പൊതുവേദിയിൽ ഷെയ്ഖ് ഹസീന; ബംഗ്ലാദേശിലേക്ക്...

ന്യൂഡൽഹി: ബംഗ്ലാദേശിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പൊതുവേദിയിൽ എത്താനൊരുങ്ങുന്നു. ഓഗസ്റ്റ് 2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ കഴിയുന്ന ഹസീന, ഈ...

ടോയ്‌ലെറ്റിൽ പോകാൻ അനുവദിച്ചില്ല: ബിഹാറിൽ മുനിസിപ്പൽ എക്സിക്യൂട്ടീവ് ഓഫീസറെ...

പട്ന: ബിഹാറിലെ ഡെഹ്‌റി-ദാൽമിയാനഗർ മുനിസിപ്പൽ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫീസർ വിമൽ കുമാറിന്റെ വധത്തിൽ ഡ്രൈവർ അറസ്റ്റിൽ. പട്നയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എക്സിക്യൂട്ടീവ്...

ഗുരുപൂർണിമ ദിനത്തിൽ നാനാ പഠോലെയ്ക്ക് പാദപൂജ നടത്തി: പരിഹസിച്ച്...

മുംബൈ: ഗുരുപൂർണിമ ദിനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പഠോലെയുടെ പാദങ്ങൾ കഴുകി പൂക്കൾ അർപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം കനക്കുന്നു. സംഭവത്തെ രൂക്ഷമായി വിമർശിച്ച ബി.ജെ.പി, ഇത് കോൺഗ്രസിന്റെ...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...