Times Kerala

അട്ടപ്പാടി മധുവിന്റെ കേസില്‍ ഈ മാസം 30ന് വിധി പറയും

 
madhu
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസില്‍ ഈ മാസം 30ന് വിധി പറയും. കഴിഞ്ഞ വെള്ളിയാഴ്ച കേസിലെ അന്തിമ വാദം പൂര്‍ത്തിയായതോടെ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് വിധി പറയാനൊരുങ്ങുന്നത്. 2018 ഫെബ്രുവരി 22 ന് നടന്ന സംഭവത്തില്‍ അഞ്ചു വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധുവിനെ മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 

16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. 77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്.

Related Topics

Share this story