പുല്ലുപണ കാട്ടുപന്നിയുടെ ആക്രമണം; രണ്ടു പേർക്ക് പരിക്ക്
Wed, 15 Mar 2023

കടയ്ക്കൽ പുല്ലുപണ എൽപിഎസിന് സമീപത്ത് കാട്ടുപന്നിയുടെ ആക്രമണം. ഇന്നലെ രാവിലെ 8ന് ആണ് സംഭവം നടന്നത്. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുല്ലുപണ ചരുവിള വീട്ടിൽ വിശാഖ് (25) പാറവിള വീട്ടിൽ സാബു (35) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.