നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
May 27, 2023, 13:26 IST

ഇടുക്കി : ജില്ലയിലെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി 27 ഭിന്നശേഷിക്കാര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ കൈമാറിയത്. ഗുണഭോക്താക്കളുടെ ആവശ്യവും എണ്ണവും പരിഗണിച്ച് വാര്‍ഷിക പദ്ധതിയില്‍ കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായ ഉപകരണങ്ങള്‍ വാങ്ങിയത്. സമൂഹത്തിലെ മറ്റു ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ വ്യത്യസ്തമായ വെല്ലുവിളികള്‍ നേരിടുന്നവരാണ് ഭിന്നശേഷിയുള്ളവര്‍. എല്ലാ പൗരന്മാര്‍ക്കും ഒപ്പം ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, തുല്യ അവസരം, നീതി എന്നിവ ഉറപ്പുവരുത്തുന്നതിനാണ് അംഗപരിമിതര്‍ക്ക് ഒട്ടനവധി സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി 2022 -23 സാമ്പത്തിക വര്‍ഷം 5 ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടുള്ളത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.