Times Kerala

കണ്ടല ബാങ്ക് ഉൾപ്പെടെ നാലു സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

 
 കണ്ടല ബാങ്ക് തട്ടിപ്പ്: ഇഡിയുടെ പരിശോധന ഇന്നും തുടരും

തൃശൂർ: ബഡ്സ് ആക്ട് 2019ന് വിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ചോദിച്ചിട്ടും പണം തിരികെ നല്‍കാതെ വഞ്ചിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടതോടെ തിരുവനന്തപുരത്തെ ശ്രീ അനന്തപുരി നിധി ലിമിറ്റഡ്, കണ്ടല സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, എമിറേറ്റ്‌സ് ഗോള്‍ഡ് സൂക്ക്, എറണാകുളത്തെ അന്‍വി ഫ്രഷ് പൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുകയും പ്രസ്തുത വസ്തു വകകളുടെ താല്‍ക്കാലിക ജപ്തി സ്ഥിരമാക്കാൻ നിയുക്ത കോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്യാനും തൃശൂർ ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ വി.ആർ. കൃഷ്ണ തേജ ഉത്തരവിറക്കി.

പ്രതികളുടെ ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടുന്നതിനായി സ്ഥാവര സ്വത്തുകളുടെ മഹസ്സര്‍, ലൊക്കേഷന്‍ സ്‌കെച്ച്, തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാർ തയാറാക്കും.

Related Topics

Share this story