Times Kerala

കേന്ദ്രത്തിനെതിരായ പ്രമേയം പാസാക്കി നിയമസഭ

 
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം : മാതൃകാ നിയമസഭ സംഘടിപ്പിക്കും 

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ പ്രമേയം പാസാക്കി നിയമസഭ. ധപ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് നമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച പ്രമേയം പാസാക്കിയത്. ധനകാര്യ കമ്മീഷൻ ശുപാർശ വകവെക്കാതെ ഗ്രാൻഡുകൾ തടഞ്ഞുവച്ചു. കേന്ദ്ര നടപടി ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ്. ഭരണഘടനാദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിൻ്റെ ചില നടപടികൾ കൊണ്ടെത്തിച്ചത് എന്ന് പ്രമേയത്തിൽ വിമർശനം ഉന്നയിച്ചു.

സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾക്കും നിയമനിർമ്മാണ അധികാരങ്ങൾക്കും മുകളിൽ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് നിലവിൽ രാജ്യത്ത് നടന്നുവരുന്നത്. ഭരണഘടനാദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിൻ്റെ ചില നടപടികൾ എത്തിക്കുന്നതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

Related Topics

Share this story