ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗം :കൊല്ലങ്കോട് ബ്ലോക്ക് വികസനത്തിന്റെ കരട് അവതരിപ്പിച്ചു

നീതി ആയോഗ് നടപ്പാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി കൊല്ലങ്കോട് ബ്ലോക്ക് വികസനത്തിന്റെ കരട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു.ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്. കൊല്ലങ്കോട്, അട്ടപ്പാടി ബ്ലോക്കുകളെയാണ് പദ്ധതിക്കായി നീതി ആയോഗ് തെരഞ്ഞെടുത്തിരിക്കുന്നത്.ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളും മാനവ വിഭവങ്ങളും ഉപയോഗിച്ച് എങ്ങനെ സേവന നിലവാരവും ജനജീവിതം മെച്ചപ്പെടുത്താം എന്ന ഉദ്ദേശത്തോടെയാണ് ആസ്പിരീക്ഷണല്‍ ബ്ലോക്ക് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നത്.ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സോഷ്യല്‍ സ്ട്രക്ചര്‍, തുടങ്ങിയ വികസന മേഖലകളിലെ ശക്തിയും ബലഹീനതയും മനസ്സിലാക്കി എന്തെല്ലാം ഇടപെടലാണ് നടത്തേണ്ടതെന്ന് കണ്ടെത്തിയാണ് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം നടത്തുന്നത്. പദ്ധതിക്കായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ആര്‍ സച്ചിന്‍ കൃഷ്ണ, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.വി ഷാജു, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.