Times Kerala

 ലേഖനം, കാര്‍ട്ടൂണ്‍ മത്സരം

 
 ലേഖനം, കാർട്ടൂൺ ക്ഷണിച്ചു
 കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, എന്‍വയോണ്‍മെന്റല്‍  ഇന്‍ഫര്‍മേഷന്‍ അവയര്‍നെസ് കപ്പാസിറ്റി ബില്‍ഡിങ് ആന്റ് ലൈവ്‌ലിഹുഡ് പ്രോഗ്രാം, മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ് ഫോറസ്റ്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച്, കേരള വനഗവേഷണ സ്ഥാപനം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും ലേഖനം, കാര്‍ട്ടൂണ്‍ എന്നിവ ക്ഷണിച്ചു.  ഇലക്ട്രിക് പാഴ്‌വസ്തുക്കള്‍ എന്ന വിഷയത്തില്‍ മലയാളത്തില്‍ എഴുതിയ 500 വാക്കില്‍ കവിയാതെയുള്ള ലേഖനവും കാര്‍ട്ടൂണുമാണ് പരിഗണിക്കുക.  ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം.  പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം സൃഷ്ടികള്‍ സ്‌കാന്‍ ചെയ്ത് training@kfri.org ലേക്ക് ജൂണ്‍ 20ന് വൈകിട്ട് 5.30നകം ലഭ്യമാക്കണം.

Related Topics

Share this story