അരിക്കൊമ്പന് ദൗത്യം പരാജയപ്പെട്ട പരീക്ഷണമല്ല, ആന ഇപ്പോള്‍ തമിഴ്നാടിന്റെ നിയന്ത്രണത്തില്‍; വനംമന്ത്രി

അതിരുകവിഞ്ഞ ആനസനേഹത്തിന്റെ അടിസ്ഥാനത്തില്‍ ആനപ്രേമികള്‍ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നും മന്ത്രി പറഞ്ഞു. ആന ചിന്നക്കനാലിലേയ്ക്ക് തിരികെ വന്നാല്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിലപാട് തേടുമെന്നും മന്ത്രി പറഞ്ഞു.
അരിക്കൊമ്പന് ഇപ്പോള്‍ തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ്. കേരളത്തിലെ വനംവകുപ്പുമായി അവര്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ആനയെ അവിടെത്തന്നെ ഉള്‍ക്കാട്ടിലേയ്ക്ക് തുരത്താനുള്ള നടപടികളാണ് അവര്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു.