അറക്കുളം പഞ്ചായത്ത് അംഗം മരിച്ച നിലയില്‍
![അറക്കുളം പഞ്ചായത്ത് അംഗം മരിച്ച നിലയില്‍](https://timeskerala.com/static/c1e/client/91214/uploaded/cfbdc5c183fd27ee9b613c333754aec8.webp)
തൊടുപുഴ: അറക്കുളം പഞ്ചായത്തംഗവും മൂലമറ്റം മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റുമായ സെബാസ്റ്റ്യന്‍ ടോമി (വാളികുളം ടോമി-58) യെ വീടിനു സമീപത്തെ ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ എട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
അറക്കുളം ആസ്കോ ബാങ്ക് പ്രസിഡന്റും റബര്‍ വ്യാപാരിയുമായ ടോമി പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മൂലമറ്റം ബിഷപ് വയലില്‍ ആശുപത്രിക്കു സമീപത്തെ വീട്ടില്‍ നിന്നു പുരയിടത്തില്‍ കൃഷി നനയ്ക്കാന്‍ രാവിലെ പോയിരുന്നു. അവിടെ നിന്നു തിരികെയെത്തി സമീപത്തെ ഹോട്ടലില്‍ നിന്നു ചായ കുടിച്ചതിനു ശേഷം എട്ടോടെ വീട്ടിലെത്തിയ ടോമിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ റബര്‍ ഗോഡൗണില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനമെന്ന് കാഞ്ഞാര്‍ സിഐ പറഞ്ഞു. റബറിന്റെ വിലയിടിവും മറ്റും അദ്ദേഹത്തെ സാരമായി ബാധിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.