മെഡിക്കല്‍ ഓഫീസര്‍ നിയമനം
Nov 18, 2023, 23:15 IST

ആലപ്പുഴ: ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിനു കീഴിലുള്ള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ 24-ന് വൈകിട്ട് അഞ്ചിനകം cru.czims@kerala.gov.in എന്ന വിലാസത്തിലേക്ക് ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള ബയോഡാറ്റ അയക്കണം. അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തും. ഫോണ്‍: 0484-2391018.