Times Kerala

 അർബൻ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

 
apply പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
 കൊച്ചി: സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് അക്കാദമി, ഫ്രഡ്രിച്ച് ന്യൂമൻ ഫൌണ്ടേഷൻ (എഫ്.എൻ.എഫ്) സൌത്ത് എഷ്യയുടെ പങ്കാളിത്തത്തോടെ നടത്തുന്ന അർബൻ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അർബൻ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള തെരഞ്ഞെടുക്കപ്പെടുന്ന 15 പേർക്കാണ് അവസരം. അർബൻ ഗവേഷണത്തിൽ താൽപര്യമുള്ളവർക്ക് അർബൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കുന്നതിനും മേഖലയിലെ വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും ഒരു വേദിയൊരുക്കുകയാണ് ലക്ഷ്യം. ഫെലോഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 15.

ഉദ്യോഗാർത്ഥികൾക്ക് അർബൻ മൊബിലിറ്റി, അർബൻ ഗവേണൻസ്, അർബൻ ഹൗസിംഗ്, അർബൻ ഫിനാൻസ്, അർബൻ ടെക്നോളജി, അർബൻ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ പരിശീലനം നൽകും. ഫെലോഷിപ്പിനിടെ, ഓരോ ഉദ്യോഗാർത്ഥിയും തങ്ങളുടെ  സമീപ പട്ടണത്തിൽ നിന്നുള്ള ഒരു പ്രശ്നത്തെ തിരിച്ചറിഞ്ഞ് അതിന് പരിഹാരം കണ്ടെത്തുന്നതിനായി പ്രവർത്തിക്കണം. പ്രാദേശിക, നഗര പരിസ്ഥിതി വ്യവസ്ഥയിൽ നയ ഗവേഷണത്തിലൂടെയും ഇടപെടലിലൂടെയും അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫെലോഷിപ്പിൻ്റെ അവസാനത്തിൽ അവരുടെ കണ്ടെത്തലുകളുടെയും പ്രവർത്തനങ്ങളുടെയും ഒരു റിപ്പോർട്ട് തയ്യാറാക്കുകയും അതത്  തദ്ദേശ സ്ഥാപനത്തിന് മുന്നിൽ അത് അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കും. നഗരവികസനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഫെലോഷിപ്പ് കാലയളവിൽ ഉദ്യോഗാർത്ഥികളുമായി സംബന്ധിക്കും.

ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അർബൻ പോളിസിയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കും ഫെലോഷിപ്പിന് അപേക്ഷിക്കാം. 2023 ജൂണിൽ ആരംഭിക്കുന്ന ഫെലോഷിപ്പ് ഒക്ടോബറിൽ അവസാനിക്കും. അഞ്ച് ദിവസത്തെ വ്യക്തിഗത പരിശീലന ശിൽപശാലയും 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരിശീലന സെഷനുകളും ഫെലോഷിപ്പിൽ നടത്തും. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയാനും സന്ദർശിക്കുക: www.cppr.in/urban-policy-fellowship.

Related Topics

Share this story