Times Kerala

പി.എം വിശ്വകർമ്മ പദ്ധതിയിലേക്ക് അപേക്ഷിക്കാം 

 
പി.എം വിശ്വകർമ്മ പദ്ധതിയിലേക്ക് അപേക്ഷിക്കാം 
 കേന്ദ്ര സർക്കാറിന്റെ പുതിയ പദ്ധതതിയായ പി.എം വിശ്വകർമ്മയിലേക്ക് അപേക്ഷ ക്ഷണിച്ചു. മരപ്പണിക്കാർ, വള്ളം നിർമ്മാണം, കൊല്ലപ്പണിക്കാർ, പണിയായുധങ്ങൾ നിർമ്മിക്കുന്നവർ, സ്വർണ്ണപ്പണിക്കാർ, മൺപാത്ര നിർമ്മാണ തൊഴിലാളികൾ, കൽപണിക്കാർ, കുട്ട, ചൂൽ, കയർ, നെയ്ത്തുകാർ, പാവ കളിപ്പാട്ട നിർമ്മാണ തൊഴിലാളികൾ, ബാർബർമാർ, മാല നിർമ്മിക്കുന്നവർ, തയ്യൽ പണിക്കാർ, മത്സ്യബന്ധന വല നിർമ്മിക്കുന്നവർ, ടൈൽ പണിക്കാർ തുടങ്ങി  18 പരമ്പരാഗത കൈതൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കം. രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ചുദിവസം പ്രതിദിനം 500 രൂപ നിരക്കിൽ സ്റ്റൈപ്പന്റോടുകൂടിയുള്ള വൈദഗ്ദ്യ പരിശീലനം, 15,000 രൂപയുടെ ടൂൾകിറ്റ്, ഈടില്ലാത്ത അഞ്ച് ശതമാനം പലിശയോടെ ഒരു ലക്ഷം രൂപ  ലോൺ, തുടർ പരിശീലന സഹായം എന്നിവ ലഭ്യമാകും. കേന്ദ്ര സർക്കാറിനുകീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ വഴിയാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ തയ്യാറാക്കും. മേൽ വിഭാഗത്തിൽ ഉൾപ്പെട്ടവർ തൊട്ടടുത്തുള്ള കോമൺ സർവ്വീസ് സെന്ററുകളിൽ (സി.എസ്.സി) ആധാർ, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ സൗജന്യമാണ്.

Related Topics

Share this story