Times Kerala

 എംഎസ്എംഇ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അപേക്ഷിക്കാം

 
ഇന്‍ഷുറന്‍സ്
 വ്യവസായ വാണിജ്യ വകുപ്പ് ഉത്പാദന - സേവന - വ്യാപാര മേഖലകളില്‍പ്പെട്ട സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ 2023 ഏപ്രില്‍ ഒന്നിന് ശേഷം ഇന്‍ഷുറന്‍സ് പോളിസി എടുത്ത സംരംഭങ്ങള്‍ക്ക് വാര്‍ഷിക പ്രീമിയത്തിന്റെ 50 ശതമാനം തുക (പരമാവധി 2500 രൂപ) സബ്‌സിഡി നല്‍കുന്നു. പദ്ധതിയില്‍ ഇതുവരെ ഇന്‍ഷുറന്‍സ് എടുക്കാത്ത സംരംഭങ്ങള്‍ക്ക് മത്സരാധിഷ്ഠിത നിരക്കില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും പോളിസി എടുക്കുന്നതിന് അപേക്ഷിക്കാം. ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി ഡോക്യുമെന്റ്, പ്രീമിയം അടച്ച രസീത് എന്നിവ സഹിതം www.msmeinsurance.industry.kerala.gov.in പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി മിനി സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫീസുകളിലും അയ്യന്തോളിലെ ജില്ലാ വ്യവസായ കേന്ദ്രത്തിലും ബന്ധപ്പെടാം. ഫോണ്‍: 0487 2360847, 9188127008.

Related Topics

Share this story