പട്ടികവര്‍ഗ്ഗ ആനിമേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
Sep 5, 2023, 13:35 IST

കാസര്‍കോട് കുടുംബശ്രീ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി അജാനൂര്‍, ബേഡഡുക്ക, കുറ്റിക്കോല്‍, കോടോം ബേളൂര്‍, പനത്തടി, എന്‍മകജെ (മറാത്തി മേഖല), പൈവളിഗെ (കൊറഗ, മറാത്തി മേഖല), ബദിയഡുക്ക (മറാത്തി മേഖല) എന്നീ ഗ്രാമപഞ്ചായത്തുകളിലേക്ക് പട്ടികവര്‍ഗ്ഗ ആനിമേറ്റര്‍മാരെ ഹോണറേറിയം വ്യവസ്ഥയില്‍ താത്ക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി, 18 വയസ് പൂര്‍ത്തിയായിരിക്കണം. കുടുംബശ്രീ അംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവര്‍ക്ക് മുന്‍ഗണന (സാക്ഷ്യപത്രം അനിവാര്യം), ഒഴിവുകളുള്ള പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹോണറേറിയം പരമാവധി 8,500 രൂപ. അപേക്ഷ സെപ്റ്റംബര്‍ 15ന് വൈകിട്ട് അഞ്ചിനകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് 671 123 എന്ന വിലാസത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍ 04994 256111, 9747534723.