Times Kerala

 ഇന്റേണ്‍ഷിപ് പ്രോഗ്രാമില്‍ നാല് മാസ കാലയളവിലേക്ക് അപേക്ഷ ക്ഷണിച്ചു

 
internship
 പത്തനംതിട്ട ജില്ലാ ഡെവലപ്‌മെന്റ് ഇന്റേണ്‍ഷിപ് പ്രോഗ്രാമില്‍ നാല് മാസ കാലയളവിലേക്ക്് അപേക്ഷ ക്ഷണിച്ചു. ഇന്റെര്‍ണുകള്‍ക്ക് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ വിവിധ പ്രോജക്റ്റുകളില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും.  ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. 20നും 30നും മദ്ധ്യേ പ്രായമുള്ള ബിരുദധാരികള്‍ക്ക് https://pathanamthitta.nic.in/en/pddip/ എന്ന വെബ്സൈറ്റ് വഴി 20 ന് മുന്‍പായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്കാണ്് ജില്ലാ കളക്ടറേറ്റില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റുമായി ബന്ധപ്പെടുക.

Related Topics

Share this story