ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

 ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
 കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള(അസാപ്) ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നല്ല ആശയവിനിമയവും ഐടി നൈപുണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. ഇന്റേണുകള്‍ക്ക് പ്രതിമാസം 12500 രൂപ ശമ്പളം നല്‍കും. എറണാകുളം ജില്ലയിലുള്ള  അസാപ് ഓഫീസുകളിലാകും നിയമനം. ഒരു വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999671 / 9495999643 നമ്പറുകളില്‍ ബന്ധപ്പെടുക, ഇമെയില്‍:dpmekm@asapkerala.gov.in. മാര്‍ച്ച് 22  ന് വൈകിട്ട് 5 നകം ഇമെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.

Share this story