വിദ്യാഭ്യാസ ധനസഹായപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

rupee
 കാസർഗോഡ്: കേരള ക്ഷീരകര്‍ഷക ക്ഷേമ നിധി, സര്‍ക്കാറിന്റെ ധന സഹായത്തോടെ നടപ്പാക്കുന്ന 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളാ ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2020-21 വര്‍ഷം 10, +2, ബിരുദം, പ്രൊഫഷണല്‍ ബിരുദം മേഖലകളില്‍ വിജയിച്ചവരില്‍ നിന്നാണ് ഒറ്റതവണ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം ക്ഷീര കര്‍ഷക ക്ഷേമനിധി വെബ്‌സൈറ്റില്‍. അപേക്ഷ അയക്കാനുള്ള അവസാന തീയതി ജനുവരി 31 . കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ക്ഷീര സഹകരണ സംഘവുമായോ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ ക്ഷീര വികസന ഓഫീസുമായോ ബന്ധപ്പെടുക.

Share this story