Times Kerala

എ​പി​പി അ​നീ​ഷ്യ ജീവനൊടുക്കിയ സംഭവം: ര​ണ്ട് പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

 
എ​പി​പി അ​നീ​ഷ്യ ജീവനൊടുക്കിയ സംഭവം: ര​ണ്ട് പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ര​വൂ​ര്‍ മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​നീ​ഷ്യ ജീവനൊടുക്കിയ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. കൊ​ല്ലം പ്രോ​സി​ക്യൂ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ള്‍ ജ​ലീ​ല്‍, പ​ര​വൂ​ര്‍ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ആ​ര്‍. ശ്യാം​കൃ​ഷ്ണ എ​ന്നി​വ​രെ​യാ​ണ് സർവീസിൽ നിന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ആ​രോ​പ​ണ വി​ധേ​യ​രാ​യ ര​ണ്ടു​പേ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ വ്യക്തമാക്കുകയായിരുന്നു. കേ​സ​ന്വേ​ഷ​ണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നും കൈ​മാ​റി. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക സം​ഘ​ത്തിനാണ് അന്വേഷണച്ചുമതല. അ​നീ​ഷ്യ​യു​ടെ ഡ​യ​റി​ക്കു​റി​പ്പി​ലെ​യും ശ​ബ്ദ​രേ​ഖ​യി​ലെ​യും ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും.

Related Topics

Share this story