Times Kerala

 ലഹരി വിരുദ്ധ കലാജാഥ 11 മുതൽ

 
ലഹരി-മയക്കുമരുന്ന് ഉപയോഗം തടയും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 
 കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മയക്കുമരുന്നിനെതിരെ നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലാ യുവജനകേന്ദ്രം ഫെബ്രുവരി 11 മുതൽ 14വരെ ലഹരി വിരുദ്ധ കലാജാഥ സംഘടിപ്പിക്കും. നാല് ദിവസങ്ങളിലായി നടത്തുന്ന പര്യടനത്തിൽ ജില്ലയിലെ ക്യാമ്പസുകളിലും പൊതുയിടങ്ങളിലും സംഗീതശിൽപ്പം, നാടകം, തെരുക്കൂത്ത് എന്നിവയുൾപ്പെടെ ഒരു മണിക്കൂറോളം നീളുന്ന  കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് 15നും 35നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും. താത്പര്യമുള്ളവർ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രം ഓഫീസുമായോ 8075910924, 0483 2960700 എന്ന ഫോൺനമ്പറുമായോ ബന്ധപ്പെടേണ്ടതാണ്. ഇമെയിൽ mpm.ksywb@kerala.gov.in.

Related Topics

Share this story