Times Kerala

 ലഹരി വിരുദ്ധ ഫുട്‌ബോള്‍ കാംപെയിന് തുടക്കം

 
  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം: ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍ ഇന്ന്
 ലഹരി വിരുദ്ധ കാംപെയിനിന്റെ ഭാഗമായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം നടത്തുന്ന 'ഗോത്രാമൃത്' ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. നിലമ്പൂര്‍ താലൂക്കിലെ ആദിവാസി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്‌ബോളാണ് ലഹരി എന്ന ലഹരിവിരുദ്ധ കാംപെയിനിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ 32 ടീമുകളിലായി  320 യുവാക്കള്‍ പങ്കെടുക്കുന്നുണ്ട്.  ലഹരി വിരുദ്ധ കാംപെയിനിന്റെ വാഹകരായി ഇവരെ അണിനിരത്തുക എന്നതാണ് ലക്ഷ്യം. മൂന്ന് ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവുമായി മത്സരങ്ങള്‍ നടക്കും. 10001  രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് ഒന്നാം സമ്മാനം . 5001 രൂപയും ട്രോഫിയുമാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് നല്‍കുന്നത്.  ഫൈനല്‍ മത്സരവും സമ്മാനദാനവും വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും .
കാംപെയിനിന്റെ ഉദ്ഘാടനം കേരള പൊലീസ് ഫുട്‌ബോള്‍ അക്കാദമി ഡയറക്ടര്‍ ഐ. എം വിജയന്‍ നിര്‍വ്വഹിച്ചു.  പി.വി അബ്ദുള്‍ വഹാബ് എം.പി അദ്ധ്യക്ഷത വഹിച്ചു. ജെ എസ് എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ  , എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിഗീഷ് എ. ആര്‍ , ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ സി. ഇസ്മയില്‍,  പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിഖില്‍ .കെ,  ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ സുനില്‍, സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story