HomeKeralaകേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് മരണം: തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന 8 വയസ്സുകാരന്...

കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് മരണം: തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന 8 വയസ്സുകാരന് ദാരുണാന്ത്യം, മൂർഖൻ പാമ്പിനെ പിടികൂടി | Snakebite

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. അഴൂർ മൂലയിൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം വീട്ടുകാർ അറിയുന്നത്.(Another snakebite death in Kerala, 8-year-old boy dies while sleeping in Thiruvananthapuram)

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പാമ്പ് കടിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തുകയും അതിനെ പിടികൂടുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ ഈ ദുരന്തത്തിന്റെ നടുക്കത്തിലാണ് അഴൂർ ഗ്രാമം.

Clickable Info Box