Times Kerala

വീണ്ടും ടി ടി അറിന് നേരെ ആക്രമണം; ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, പ്രതികളുടെ കൈവശം കഞ്ചാവ്

 
 വീണ്ടും ടി ടി അറിന് നേരെ വീണ്ടും ആക്രമണം; ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, പ്രതികളുടെ കൈവശം കഞ്ചാവ്
 
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ടി ടി അറിന് നേരെ ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ഉണ്ടായ ആക്രമണത്തിൽ രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു.
ടിക്കറ്റില്ലാത്ത യാത്ര ചോദ്യം ചെയ്തതാണ് ടിടി മാർക്ക് നേരെ പ്രതികൾ ആക്രമണം നടത്താൻ കാരണം.ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. പിന്നീട് ടിടിമാരെ ആക്രമിച്ചശേഷം തര്‍ക്കത്തിനുശേഷം പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിക്കുകയായയിരുന്നു. ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Related Topics

Share this story