Times Kerala

 വ​യ​നാ​ട്ടി​ൽ ആ​നി രാ​ജ, പ​ന്ന്യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തും; സി​പി​ഐ​യു​ടെ സാ​ധ്യ​ത പ​ട്ടി​ക

 
 വ​യ​നാ​ട്ടി​ൽ ആ​നി രാ​ജ, പ​ന്ന്യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തും; സി​പി​ഐ​യു​ടെ സാ​ധ്യ​ത പ​ട്ടി​ക
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​ത പ​ട്ടി​ക പു​റ​ത്ത്. കേ​ര​ള​ത്തി​ൽ​ നി​ന്നും നാ​ല് സീ​റ്റു​ക​ളി​ലാ​ണ് സി​പി​ഐ ജ​ന​വി​ധി തേ​ടു​ക. ആ​നി രാ​ജ, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, വി.​എ​സ്. സു​നി​ൽ കു​മാ​ർ, സി.​എ. അ​രു​ണ്‍ കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പട്ടികയിലുൾപ്പെട്ടിരിക്കുന്നത്.  ഫെ​ബ്രു​വ​രി 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ അ​ന്തി​മ​തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

 ശ​ശി ത​രൂ​ർ വി​ജ​യി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നെ ഇ​റ​ക്കാ​ണ് സി​പി​ഐ പ​ദ്ധ​തി​യി​ടു​ന്ന​ത്.  തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യാ​യി​രി​ക്കും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​ക​യെ​ന്ന് ബി​ജെ​പി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​കും ക​ള​മൊ​രു​ങ്ങു​ക. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വി​ജ​യി​ച്ച വ​യ​നാ​ട്ടി​ൽ ആ​നി രാ​ജ​യ്ക്കാ​ണ് സാ​ധ്യ​ത. 

തൃ​ശൂ​രി​ൽ വി.​എ​സ്. സു​നി​ൽ കു​മാ​റി​നാ​ണ് സാ​ധ്യ​ത ക​ൽ​പി​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ തൃ​ശൂ​രി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ പേ​ര് ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. മ​വേ​ലി​ക്ക​ര​യി​ൽ എ​ഐ​വൈ​എ​ഫ് നേ​താ​വ് സി.​എ. അ​രു​ണ്‍ കു​മാ​റി​ന്‍റെ പേ​രാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Related Topics

Share this story