Times Kerala

കുട്ടികളുടെ സാമൂഹ്യവല്‍ക്കരണ പ്രക്രിയയുടെ ആദ്യഘട്ടമാണ് അങ്കണവാടികള്‍; മന്ത്രി ഡോ. ആര്‍. ബിന്ദു

 
കീം പരീക്ഷ ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് മന്ത്രി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു

കുട്ടികളുടെ സാമൂഹ്യവല്‍ക്കരണ പ്രക്രിയയുടെ ആദ്യഘട്ടമാണ് അങ്കണവാടികളെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. മുരിയാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ 91-ാം നമ്പര്‍ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബാന്തരീക്ഷത്തിന്റെയും സ്‌നേഹ വാത്സല്യത്തിന്റെയും തുടര്‍ച്ചയാണ് അങ്കണവാടികള്‍. കുട്ടികള്‍ക്ക് കൃത്യമായ രീതിയില്‍ സമൂഹത്തെയും പ്രകൃതിയെയും അറിയാനുള്ള സമ്പ്രദായമാണ് അങ്കണവാടികളിലുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന കേന്ദ്രമാണ് അങ്കണവാടികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങാലക്കുട മണ്ഡലം എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

വാര്‍ഡ് മെമ്പര്‍ നിഖിത അനൂപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത സുരേഷ്, ബ്ലോക്ക് മെമ്പര്‍ മിനി വരിക്കശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍, വാര്‍ഡ് മെമ്പര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സാ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story