Times Kerala

അങ്കമാലി അതിരൂപത കുർബാന തർക്കം; കൂടുതൽ വിശ്വാസികൾ കോടതിയിലേക്ക്

 
അങ്കമാലി അതിരൂപത കുർബാന തർക്കം; കൂടുതൽ വിശ്വാസികൾ കോടതിയിലേക്ക്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്കത്തില്‍ കൂടുതൽ വിശ്വാസികൾ കോടതിയെ സമീപിക്കുന്നു. ഏകീകൃത കുർബാന നടത്തണമെന്ന് ആവശ്യം ഉന്നയിച്ചാണ് വിശ്വാസികൾ കോടതിയെ സമീപിക്കുന്നത്. കോടതിയുടെ നിർദേശപ്രകാരം തൃപ്പൂണിത്തുറ സെന്‍റ് മേരീസ് പള്ളിയിൽ കമ്മിഷൻ സന്ദർശനം നടത്തുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെ രണ്ട് പള്ളികളിൽ ജനാഭിമുഖ കുർബാനയ്ക്ക് കോടതി സ്റ്റേ നൽകിയിരുന്നു.

എറണാകുളത്തെ രണ്ട് പള്ളികളിൽ സിനഡ് കുർബാന നടത്താൻ കോടതി ഉത്തരവിറക്കിയിരുന്നു. പാലാരിവട്ടം, മാതാനഗർ പള്ളികളിലാണ് സിനഡ് നിർദേശപ്രകാരമുള്ള ഏകീകൃത കുർബാന നടത്താൻ ഉത്തരവ് ൽ ലഭിച്ചത്. ജനാഭിമുഖ കുർബാന സിനഡ് നിരോധിച്ചതാണെന്നും അതിനാൽ പള്ളികളിൽ സിനഡ് നിർദ്ദേശം നടപ്പാക്കാൻ കോടതി ഇടപെടമെന്നും ആവശ്യം ഉന്നയിച്ച് വിശ്വാസികൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ജനാഭിമുഖ കുർബാന നിരോധിച്ച് ഏകീകൃത കുർബാന നടത്താൻ കോടതി ഉത്തരവിട്ടത്.

Related Topics

Share this story