ട്രെയിനിൽ കടത്തിയ മദ്യവുമായി ആന്ധ്ര സ്വദേശിനി പിടിയിൽ
Sun, 19 Mar 2023

തൃശൂർ: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി തൃശൂര്‍ ആർ.പി.എഫിന്റെ പിടിയിൽ. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിനി ശ്രാവണിയാണ് (22) പിടിയിലായത്. ഗോവയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്. ബാഗില്‍ ഒളിപ്പിച്ചിരുന്ന 27,000 രൂപ വിലമതിക്കുന്ന മദ്യമാണ് പിടികൂടിയതെന്ന് ആര്.പി.എഫ് അറിയിച്ചു. തൃശൂര്‍ ആർ.പി.എഫ് ഇന്‍സ്പെക്ടര്‍ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ആര്.പി.എഫിന്റെ ക്രൈം പ്രിവന്‍ഷന്‍ ആൻഡ് ഡിറ്റക്ഷന്‍ സ്ക്വാഡ് പിടികൂടിയ മദ്യവും പ്രതിെയയും എക്സൈസിന് കൈമാറി.