Times Kerala

 ഒപ്പം' സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്:  സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

 
 ഒപ്പം' സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്:  സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
 

ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായ സംഘാടക സമിതി ഓഫീസ് ഏലൂർ മുൻസിപ്പാലിറ്റി ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു.  വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 18ന് മഞ്ഞുമ്മൽ ഗാർഡിയൻ എയ്ഞ്ചൽസ് സ്ക്കൂളിലാണ് നടക്കുന്നത്.

മഞ്ഞുമ്മൽ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, സംഘാടക സമിതി ജനറൽ കൺവീനർ എ.ആർ.രഞ്ജിത്ത്, കൗൺസിലർമാരായ പി.എ.ഷെറീഫ്, ദിവ്യാ നോബി, എസ്.ഷാജി, ലീലാ ബാബു, പി.ബി. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മെഡിക്കൽ ക്യാമ്പ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ പ്രാദേശിക തലത്തിൽ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. അർഹരായ മുഴുവൻ പേരെയും ക്യാമ്പിൽ എത്തിക്കാനാണ് സംഘടനാ സമിതി ലക്ഷ്യമിടുന്നത്

Related Topics

Share this story