Times Kerala

 വര്‍ക്കലയില്‍ കടലിന്‍റെ അടിത്തട്ടില്‍ ഒരു അജ്ഞാത കപ്പല്‍ കണ്ടെത്തി  സ്കൂബാ സംഘം

 
 വര്‍ക്കലയില്‍ കടലിന്‍റെ അടിത്തട്ടില്‍ ഒരു അജ്ഞാത കപ്പല്‍ കണ്ടെത്തി  സ്കൂബാ സംഘം
അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ ആഴങ്ങളില്‍ മുങ്ങിത്താണ ടൈറ്റാനിക്കിനെപ്പോലെയൊരു കപ്പല്‍ വര്‍ക്കലയ്ക്ക് സമീപം കടലിന്റെ അടിത്തട്ടില്‍  കണ്ടെത്തി. സ്കൂബാ ഡൈവിങിന് പുതിയ ആഴങ്ങള്‍ തേടിപ്പോയ സംഘമാണ്, അജ്ഞാത കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നാല്‍പ്പത്തഞ്ച് മീറ്റര്‍ ആഴത്തില്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ദൃശ്യമാണ് അവര്‍ കണ്ടത്.  കപ്പലിനെക്കുറിച്ചുള്ള വിവരങ്ങള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ പുതുഅധ്യായം എഴുതിച്ചേര്‍ക്കുമെന്നാണ് കരുതുന്നത്. ചരിത്ര സ്മാരകമായ അഞ്ചുതെങ്ങ് കോട്ടയുടെ വളരെ അടുത്താണ് ഈ സ്ഥലം.  രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്‍ സൈന്യം തകര്‍ത്ത ബ്രിട്ടീഷ് ചരക്കുകപ്പലാകാം ഇതെന്നാണ് ഒരനുമാനം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടലാഴങ്ങളില്‍ മുങ്ങിത്താണ് ഡച്ചുകപ്പിലിന്റെ അവശിഷ്ടങ്ങളാകാം എന്നതാണ് മറ്റൊരൂഹം.

Related Topics

Share this story