Times Kerala

 വയോധികയെ ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി; വാഹനം ഇടിച്ചതെന്ന സംശയത്തിൽ പോലീസ്

 
death
തിരുവനന്തപുരം: വിഴിഞ്ഞം തെന്നൂർക്കോണം പെട്രോൾ പമ്പിന് സമീപത്തെ ഓടയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കോവളം ആഴാകുളം സ്വദേശി വേലമ്മ (75) ആണ് മരിച്ചത്. ഇന്ന്  രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വിഴിഞ്ഞം മുക്കോല മേഖലകളിൽ ഭിക്ഷാടനം നടത്തി ജീവിക്കുകയായിരുന്നു ഇവർ. 

 വാഹനം ഇടിച്ചതാണെന്നാണ് പോലീസിന്റെ സംശയം. ഫൊറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിഴിഞ്ഞം എസ്. എച്ച്. ഒ പി. വിനോദ്, എസ്.ഐ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം  ആരംഭിച്ചിട്ടുണ്ട്. 
 

Related Topics

Share this story