Times Kerala

ഗുരുവായൂർ ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണം, സിസി ടിവി ഉറപ്പാക്കണം; ഹൈക്കോടതി

 
ഗുരുവായൂർ ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണം, സിസി ടിവി ഉറപ്പാക്കണം; ഹൈക്കോടതി

കൊച്ചി:ഗുരുവായൂര്‍ ആനക്കോട്ടയിൽ ആനയോട് ക്രൂരത കാട്ടിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ആനക്കോട്ടയിൽ നടക്കുന്നതെന്തൊക്കെയെന്ന് ദേവസ്വത്തിന് അറിവുണ്ടോയെന്ന് ജസ്റ്റിസ് അനിൽ.കെ. നരേന്ദ്രൻ ആരാഞ്ഞു. ആർക്കൊക്കെ എതിരെ നടപടി എടുത്തിട്ടുണ്ട്? ആനക്കോട്ടയിലെ സിസി ടിവി ദൃശ്യങ്ങൾ പുറത്തായപ്പോൾ അല്ലേ സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നും കോടതി ചോദിച്ചു.

ഗുരുവായൂർ ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണമെന്നും സിസി ടിവി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ആനകളെ നിയന്ത്രിക്കാൻ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും കോടതി വ്യക്തമാക്കി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം ഗുരുവായൂരിൽ ആനകൾക്ക് മർദനമേറ്റ സംഭവത്തില്‍ ആർക്കൊക്കെ വീഴ്ചയുണ്ടായെന്ന് പരിശോധിക്കാൻ മന്ത്രി കെ. രാധാകൃഷ്ണന്‍ ദേവസ്വം ബോർഡിനോട് ആഹ്വാനം ചെയ്തു. ദേവസ്വം ബോർഡ് കാര്യങ്ങൾ പരിശോധിക്കുകയാണ്. കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ തീരുമാനമായിട്ടുണ്ട്. 

Related Topics

Share this story