Times Kerala

 ബിവിബിയുടെ ഇന്ത്യയിലെ ഔദ്യോഗിക യൂത്ത് ഡെവലപ്മെന്‍റ് പങ്കാളിയായി എഎംഎം ഫൗണ്ടേഷന്

 
 ബിവിബിയുടെ ഇന്ത്യയിലെ ഔദ്യോഗിക യൂത്ത് ഡെവലപ്മെന്‍റ് പങ്കാളിയായി എഎംഎം ഫൗണ്ടേഷന്
 

കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്‍റെ ജീവകാരുണ്യ വിഭാഗമായ എഎംഎം ഫൗണ്ടേഷനും ബോറഷ്യ ഡോര്‍ട്ട്മുണ്ടുമായി (ബിവിബി) 2023 ജൂലൈയില്‍ ആരംഭിക്കുന്ന സഹകരണത്തിന്‍റെ ഭാഗമായി എഎംഎം ഫൗണ്ടേഷന്‍ ബിവിബിയുടെ ഇന്ത്യയിലെ ഔദ്യോഗിക യൂത്ത് ഡെവലപ്മെന്‍റ് പങ്കാളിയായി.

 

അക്കാദമി, യൂത്ത് ഫുട്ബോള്‍, കളിക്കാരുടെ താഴെ തട്ടുമുതലുള്ള വികസനം, പരിശീലകരുടെ ട്രെയിനിങ്, സംഘടനാപരമായ ആസൂത്രണം, ദീര്‍ഘകാല അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ ബിവിബിയുടെ വൈദഗ്ധ്യവും അറിവും ഉപയോഗിച്ച് ഫുട്ബോളിലൂടെ യുവാക്കളുടെ ജീവിതത്തെ സ്വാധീനിക്കാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

 

2015 മുതല്‍ എഎംഎം ഫൗണ്ടേഷന്‍ ചെന്നൈയില്‍ മുരുഗപ്പ യൂത്ത് ഫുട്ബോള്‍ അക്കാദമി (എംവൈഎഫ്എ) നടത്തുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് ഫുട്ബോള്‍, സ്പോര്‍ട്സ് എന്നിവയിലൂടെ കായികക്ഷമത, അച്ചടക്കം, ടീം വര്‍ക്ക്, മാനസികാരോഗ്യം, നേതൃത്വം, ആദരവ് എന്നീ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. താഴെക്കിട മുതല്‍ കളിക്കാരന്‍റെ വികസനത്തില്‍ വരെ ശ്രദ്ധ പതിപ്പിക്കുന്ന ഫുട്ബോള്‍ പാരമ്പര്യമുള്ള ബിവിബിയുമായുള്ള സഹകരണം വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലുടനീളം എംവൈഎഫ്എയെ വളര്‍ത്തുന്നതില്‍ സഹായമാകും.

 

ഔദ്യോഗിക സഹകരണത്തിന്‍റെ ഭാഗമായി ബിവിബിയില്‍ നിന്നും ഡോ. സുരേഷ് ലെച്ച്മനന്‍ (ഏഷ്യ പസിഫിക്ക് മാനേജിങ് ഡയറക്ടര്‍), ജൂലിയന്‍ വാസ്സര്‍ഫുര്‍ (ബിവിബി ഇവോനിക് ഫുട്ബോള്‍ അക്കാദമി ഡോര്‍ട്ട്മുണ്ട്, ടാലന്‍റ് ഡെവലപ്മെന്‍റ് കോ-ഓര്‍ഡിനേറ്റര്‍), വെറീന ലെയ്ഡിംഗര്‍ (മാനേജര്‍ ഇന്‍റര്‍നാഷണല്‍ & ന്യൂ ബിസിനസ് എപിഎസി) എന്നിവര്‍ ഫെബ്രുവരിയില്‍ ചെന്നൈയിലെ എംവൈഎഫ്എ സന്ദര്‍ശിച്ചിരുന്നു. കോച്ചിങ് ഡ്രില്‍, ക്ലാസ് റൂം സെഷനുകളോടും കൂടിയ മൂന്നു ദിവസത്തെ പ്രിലിമിനറി ക്യാമ്പില്‍ കളിക്കാരോടും പരിശീലകരോടുമൊപ്പം പങ്കെടുത്തു.

 

സാമൂഹിക മാറ്റത്തിനും ഉള്‍പ്പെടുത്തലിനും വേണ്ടിയുള്ള ഒരു മാര്‍ഗ്ഗമായി സ്പോര്‍ട്സിനെ ഉപയോഗിക്കാനാണ് എംവൈഎഫ്എയിലൂടെ എഎംഎം ഫൗണ്ടഷന്‍ ശ്രമിക്കുന്നതെന്നും ബിവിബിയില്‍ തങ്ങള്‍ സമാന പങ്കാളിയെ കണുന്നുവെന്നും ഈ സഹകരണത്തിലൂടെ ഫുട്ബോള്‍ താരങ്ങളുടെയും പരിശീലകരുടെയും ജീവിതം മെച്ചപ്പെത്താനാവുമെന്ന് ഉറപ്പുണ്ടെന്നും മുരുഗപ്പ ഗ്രൂപ്പ് മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും എഎംഎം ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമായ എം. എം. മുരുഗപ്പന്‍ പറഞ്ഞു.

 

ബിവിബിയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ 300-ലധികം വരുന്ന കളിക്കാരും കോച്ചിംഗ് സ്റ്റാഫും അവരുടെ സാങ്കേതിക വൈദഗ്ധ്യം, ശാരീരിക ക്രമീകരണം, മാനസിക തയ്യാറെടുപ്പ് മറ്റ് കാര്യങ്ങളും പഠിക്കാനും വളരാനുമുള്ള ആവേശത്തിലാണ്. തമിഴ്നാട്ടില്‍ മാത്രമല്ല ഇന്ത്യയിലുടനീളവും വരും വര്‍ഷങ്ങളില്‍ ഈ യുവാക്കളെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്താനും വികസിപ്പിക്കാനുമുള്ള ലക്ഷ്യത്തെ തീര്‍ച്ചയായും കൊണ്ടുപോകുമെന്ന് നാരായണന്‍ എഎംഎം ഫൗണ്ടേഷന്‍റെ സീനിയര്‍ അസോസിയേറ്റ് വൈസ് പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവുമായ  നാരായണന്‍ ഹരിഹരന്‍ പറഞ്ഞു.

 

സമൂഹത്തില്‍ നല്ല മാറ്റത്തിന് ഉത്തേജകമായി സ്പോര്‍ട്സ് പ്രത്യേകിച്ച് ഫുട്ബോള്‍ ഉപയോഗിക്കാമെന്ന ഒരു പൊതു കാഴ്ചപ്പാട് ഉള്ളതിനാല്‍ എഎംഎം ഫൗണ്ടേഷനുമായും മുരുഗപ്പ ഗ്രൂപ്പുമായും സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്.

എഎംഎം ഫൗണ്ടേഷനുമായും മുരുഗപ്പ യൂത്ത് ഫുട്ബോള്‍ അക്കാദമിയുമായും (എംവൈഎഫ്എ) സഹകരിക്കു ന്നതിലൂടെ ഇന്ത്യയിലുടനീളമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിന്നുള്ള യുവാക്കളുടെ ജീവിതത്തില്‍ ശാശ്വതമായ സ്വാധീനം ചെലുത്താന്‍ ലക്ഷ്യമിടുന്നുവെന്ന് ബിവിബി ഏഷ്യ പസഫിക് മാനേജിംഗ് ഡയറക്ടര്‍ ഡോ. സുരേഷ് ലെച്ച്മാനന്‍ പറഞ്ഞു.

Related Topics

Share this story