ആലുവ പീഡനം; കുട്ടിയുടെ കുടുംബത്തിന് നിയമസഹായം നൽകുമെന്നു മന്ത്രി ശിവൻകുട്ടി
Sep 7, 2023, 20:09 IST

തിരുവനന്തപുരം: ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതാനൊന്നും കുട്ടിയുടെ കുടുംബത്തിന് നിയമപരമായ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. ബിഹാർ സ്വദേശികൾ ആണ് കുട്ടിയുടെ മാതാപിതാക്കൾ. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന് മന്ത്രി ശിവൻകുട്ടി നിർദേശം നൽകി.
