വൈക്കം വിശ്വൻ മരുമകന്റെ കമ്പനിക്ക് കരാർ ലഭിക്കാൻ ഇടപെട്ടെന്ന് ആരോപണം; ടോണി ചമ്മണിക്കെതിരെ വൈക്കം വിശ്വൻ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു
Wed, 15 Mar 2023

മരുമകന്റെ കമ്പനിക്ക് ബ്രഹ്മപുരത്ത് കരാർ നൽകാൻ വൈക്കം വിശ്വൻ ഇടപെട്ടെന്ന ആരോപണത്തിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണിക്കെതിരെ മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ വക്കീൽ നോട്ടീസ് അയച്ചു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് വിശ്വന്റെ വാദം. മാധ്യമങ്ങളിലൂടെ ചമ്മണി ബോധപൂർവം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെറ്റായ പ്രചാരണങ്ങൾ തന്റെ രാഷ്ട്രീയ ജീവിതത്തെ കളങ്കപ്പെടുത്തുന്നുവെന്നും വ്യക്തിത്വത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വി ജയപകാഷ് മുഖേനയാണ് വിശ്വൻ മാനനഷ്ടത്തിന് നോട്ടീസ് നൽകിയത്.