നടപടിയില്ലെന്ന് ആരോപണം; കെ.കെ.രമയുടെ പരാതി മ്യൂസിയം പോലീസിന് കൈമാറി ഡിജിപി
Fri, 17 Mar 2023

തിരുവനന്തപുരം: ഭരണകക്ഷി എംഎല്‍എമാർ മർദിച്ചെന്ന കെ.കെ.രമ എംഎൽഎയുടെ പരാതി മ്യൂസിയം പോലീസിന് കൈമാറി ഡിജിപി. ഡിജിപിയ്ക്ക് പരാതി നല്കി രണ്ടുദിവസമായിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണമുയർന്നിരുന്നു. രമയുടെ പരാതിയിൽ കേസെടുത്താൽ ഭരണപക്ഷ എംഎൽഎമാർക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തേണ്ടി വരുമെന്നും ഇതൊഴിവാക്കാനാണ് പരാതിയിൽ നടപടിയെടുക്കാത്തതെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിനു പിന്നാലെയാണ് ഡിജിപിയുടെ നടപടി.