ല​ഹ​രി വി​മു​ക്ത സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ​തിൽ വിരോധം, യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

 ല​ഹ​രി വി​മു​ക്ത സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ​തിൽ വിരോധം, യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
പേരൂർക്കട: യു​വാ​വി​നെ ഇ​രു​മ്പ് ക​മ്പി കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘം പൊലീസ് പിടിയിൽ. ചാ​ല ക​രി​മ​ഠം കോ​ള​നി സ്വ​ദേ​ശി ഹാ​ജ (39), ശ്രീ​വ​രാ​ഹം ച​ന്ത​യ്ക്കു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മാ​രി​യ​പ്പ​ൻ (46) എന്നിവരെയാണ് . ഫോ​ർ​ട്ട് പൊ​ലീ​സ് പിടികൂടിയത്.  ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ക​രി​മ​ഠം കോ​ള​നി സ്വ​ദേ​ശി അ​ഭി​ലാ​ഷ് ആ​ണ് ആ​ക്ര​മ​ണ​ത്തി​നിര​യാ​യ​ത്. ല​ഹ​രി വി​മു​ക്ത സം​ഘ​ട​ന​യി​ൽ അ​ഭി​ലാ​ഷ് അം​ഗ​മാ​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക​രി​മ​ഠം കോ​ള​നി അ​മ്മ​ൻ കോ​വി​ലി​നു സ​മീ​പത്തുവച്ചു യു​വാ​വി​നെ ക​ണ്ട പ്ര​തി​ക​ൾ ഇ​രു​മ്പ് ക​മ്പി കൊ​ണ്ടു ത​ല​യ്ക്ക​ടി​ക്കു​ക​യും ക​ല്ലു​കൊ​ണ്ടു മു​ഖ​ത്തി​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this story