Times Kerala

 പ്രതികൂല കാലാവസ്ഥ; കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം

 
പ്രതികൂല കാലാവസ്ഥ; കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം
 

പ്രതികൂല കാലാവസ്ഥ മൂലം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മഴയും കനത്ത മൂടൽമഞ്ഞും കാരണമാണ് വിമാന സർവീസുകൾ വഴി തിരിച്ചുവിട്ടത്. ഉച്ചയോടെ സർവീസുകൾ പുനസ്ഥാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ കരിപ്പൂരിൽ സുരക്ഷയുടെ ഭാഗമായി വിമാന സർവീസുകളുടെ ക്രമീകരണങ്ങൾ തുടർന്നും ഉണ്ടാകുമെന്നും എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. 

കോയമ്പത്തൂരിലേക്കും നെടുമ്പാശ്ശേരിയിലേകുമാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായ ശേഷം വഴിതിരിച്ചുവിട്ട നാല് വിമാനങ്ങളും യാത്രക്കാരുമായി കരിപ്പൂരിൽ തിരിച്ചെത്തി.   

Related Topics

Share this story