Times Kerala

 അ​തി​ജീ​വി​ത​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേസിൽ അ​ഡ്വ. പി.​ജി. മ​നു കീ​ഴ​ട​ങ്ങി

 
അ​തി​ജീ​വി​ത​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേസിൽ അ​ഡ്വ. പി.​ജി. മ​നു കീ​ഴ​ട​ങ്ങി
 കൊ​ച്ചി: നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യി​ലെ മു​ന്‍ ഗ​വ. പ്ലീ​ഡ​ര്‍ അ​ഡ്വ. പി.​ജി. മ​നു എ​റ​ണാ​കു​ളം പു​ത്ത​ന്‍​കു​രി​ശ് പോ​ലീ​സ് മു​മ്പാ​കെ​യാ​ണ് രാ​വി​ലെ എ​ട്ടി​ന് കീ​ഴ​ട​ങ്ങി. മ​നു​വിന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ല്‍ നി​യ​മ​സ​ഹാ​യം തേ​ടി എ​ത്തി​യ അ​തി​ജീ​വി​ത​യെ ഇ​യാ​ള്‍ പ​ല​വ​ട്ടം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ 25കാ​രി​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ചോ​റ്റാ​നി​ക്ക​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ തൊ​ഴി​ല്‍​മേ​ഖ​ല​യി​ലെ ശ​ത്രു​ക്ക​ള്‍ ത​നി​ക്കെ​തി​രേ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്നും ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം​ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു കോ​ട​തി​യി​ല്‍ ഹ​ര്‍​ജി​ക്കാ​രന്‍റെ വാ​ദം.

Related Topics

Share this story