വാൽപ്പാറയിൽ സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ പോയ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
May 10, 2024, 10:31 IST
![വാൽപ്പാറയിൽ സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ പോയ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു](https://timeskerala.com/static/c1e/client/91214/uploaded/4b0146b5974f4e6c07b2b47f8fca3595.png)
അതിരപ്പിള്ളി: വാൽപ്പാറയിൽ സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. വാൽപ്പാറയിലെ അയ്യർപാടി കോളനിയിലെ രവിയാണ് (52) മരിച്ചത്. ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം നടന്നത്. ശേഖരിച്ച തേൻ വാൽപ്പാറയിൽ വിറ്റ ശേഷം തിരിച്ചുവരുകയായിരുന്നു രവിയും സുഹൃത്തുക്കളും. ഇതിനിടെ അപ്രതീക്ഷിതമായി കാട്ടാന പാഞ്ഞടുത്തപ്പോൾ എല്ലാവരും ബൈക്കുകൾ നിലത്തിട്ട് ഓടി. രക്ഷപ്പെടാൻ കഴിയാതിരുന്ന രവിയെ കാട്ടാന ആക്രമിച്ച് കൊല്ലുകയായിരുന്നു.അൽപസമയത്തിന് ശേഷം തിരിച്ചെത്തിയ സുഹൃത്തുക്കൾ രവിയെ വാൽപ്പാറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാൽപ്പാറ വില്ലോനി സെറ്റിൽമെന്റിലെ ആദിവാസി സംഘം നേതാവാണ് ഇദ്ദേഹം.