സ്കൂ​ളു​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ: നാളെ ചേരുന്ന അവലോകനയോഗത്തിൽ അ​ന്തി​മ​തീ​രു​മാ​നം

245


തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ സംസ്ഥാനത്തെ പുതിയ സാഹചര്യം കണക്കിലെടുത്ത് ന​ട​പ്പാ​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ  നാളെ അന്തിമ തീരുമാനം ഉണ്ടായേക്കും. സം​സ്ഥാ​ന​ത്ത് കോ​വി​ഡ്, ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം വലിയ രീതിയിൽ കൂടിവരുന്ന സഹചര്യത്തിലാണ് നാളെ അന്തിമ തീരുമാനം എടുക്കുന്നത്. 

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് എ​ങ്ങ​നെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ  വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ തീരുമാനം ഉണ്ടാകും.   കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്ന സംഘം ഇതിൽ അന്തിമ,എ തീരുമാനം എടുക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത്  ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച​ത്തെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ  മു​ൻ കാ​ല​ത്തെ​പ്പോ​ലെ  ഒ​ന്നാം ക്ലാ​സ് മു​ത​ൽ ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യു​ള്ള പ​ഠ​നം ഓ​ണ്‍​ലൈ​ൻ ആ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൈ​ക്കൊ​ണ്ടേ​ക്കും.

Share this story