Times Kerala

 അദാലത്ത് മാറ്റിവച്ചു

 
court

  വഴുതക്കാട്-വെള്ളയമ്പലം ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ മേയ് നാലിനു നടത്താനിരുന്ന അദാലത്ത് ജൂൺ ഒന്നിലേക്കു മാറ്റിയതായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അറിയിച്ചു.

പരിശോധനാ ക്യാമ്പ് മാറ്റി
മുച്ചുണ്ടും, മുറിയണ്ണാക്കും ഉള്ള വ്യക്തികളുടെ സമഗ്ര പരിശോധനക്കായി മെയ് 4 ന് നിഷ്-ൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന ക്യാംപ് ഉഷ്ണതരംഗ സാധ്യതകളെ തുടർന്ന് മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2944622/ 2944648.

Related Topics

Share this story