നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായി

 നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായി

 നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് വരൻ. പ്രണയവിവാഹമാണ്. ബെംഗലൂരിൽ നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.  ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് റെബ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, മിഖായേല്‍, ഫോറന്‍സിക് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.  വിജയ് നായകനായ ബിഗിലിലൂടെ തമിഴ്ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ അനിത എന്ന കഥാപാത്രം ശ്രദ്ധനേടിയിരുന്നു.

Share this story