നടി ഭാനുപ്രിയക്ക് ഇന്ന് പിറന്നാൾ

നടി ഭാനുപ്രിയക്ക് ഇന്ന് പിറന്നാൾ 
 1990-കളിലെ ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു മംഗഭാനു എന്ന ഭാനുപ്രിയ . 1992-ൽ റിലീസായ മോഹൻലാൽ നായകനായ രാജശിൽപ്പിയാണ് മലയാളത്തിലെ ഭാനുപ്രിയയുടെ ആദ്യ സിനിമ പിന്നീട് 1996-ൽ അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും അഭിനയിച്ചു.1998-ൽ അമേരിക്കയിലെ കാലിഫോർണിയയിൽ ഡിജിറ്റൽ ഗ്രാഫിക്സ് എൻജിനീയറായ ആദർശ് കൗശളിനെ വിവാഹം ചെയ്തു. 2003-ൽ ഇവർക്ക് അഭിനയ എന്ന മകൾ ജനിച്ചു. പിന്നീട് 2005-ൽ വിവാഹമോചനം നേടി. ഇപ്പോൾ തമിഴ്നാട്ടിലെ ചെന്നൈയിൽ താമസിക്കുന്നു.

Share this story