Times Kerala

 നടിയെ ആക്രമിച്ച കേസ്: സർക്കാർ നൽകിയ അപ്പീലിൽ തിങ്കളാഴ്ച  ഹൈക്കോടതി വിധി പറയും
 

 
289

ഹൈക്കോടതി തിങ്കളാഴ്ച വിചാരണ കോടതി നടിയെ ആക്രമിച്ച കേസിൽ എടുത്ത നടപടികൾ ചോദ്യം ചെയ്ത്  സർക്കാർ നൽകിയ അപ്പീലിൽ വിധി പറയും. സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് വിചാരണ കോടതി  വീണ്ടും എട്ട് സാക്ഷികളെ വിസ്തരിക്കാനുള്ള അനുമതി നീഷേധിച്ചതിനെതിരെയാണ്. 

അതേസമയം നടൻ ദിലീപ്  നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും.  കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആണ് ഈ ഹർജി. ഇത് പരിഗണിക്കുന്നത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല. ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ . ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.  പുതിയ കേസെടുത്തിരിക്കുന്നത്ത തന്നോടുള്ള   ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിനുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണെന്നായിരുന്നു ദിലീപ് ഹർജിയിൽ പറഞ്ഞത്.  പൊലീസിന്‍റെ കള്ളക്കഥ ആണ് അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസെന്നും ദിലീപ്  മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ  വ്യക്തമാക്കിയിരുന്നു.

Related Topics

Share this story