Times Kerala

വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കണം; കേരളത്തോട് കേന്ദ്രത്തിന്റെ നിർദ്ദേശം

 
വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കണം; കേരളത്തോട് കേന്ദ്രത്തിന്റെ നിർദ്ദേശം

ഡൽഹി: വന്യമൃഗ ശല്യത്തിനും അക്രമത്തിനുമെതിരെ അടിയന്തര നടപടികൾ എടുക്കണമെന്ന് കേരളത്തോട് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം നിർദ്ദേശത്തിൽ പറയുന്നു. ജെബി മേത്തർ എം പി കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്രർ യാദവിന് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.

അതേസമയം, മാനന്തവാടിയിൽ ആന ഇറങ്ങിയ വിവരം അറിഞ്ഞിട്ടും സംസ്ഥാന സർക്കാർ അനങ്ങിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമർശനം. വന്യമൃഗ പ്രതിസന്ധിയിൽ കർണാടകയുമായി ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അതിന് വേണ്ടിയുള്ള ശ്രമം ഉണ്ടാവുന്നില്ലെന്നും സതീശൻ ആരോപിച്ചു.

Related Topics

Share this story